Jump to content

എയർ കണ്ടീഷണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റഫ്രിജറേഷൻ ചക്രത്തിന്റെ ലളിതരൂപം: 1) condensing coil, 2) expansion valve, 3) evaporator coil, 4) compressor
എയർകണ്ടിഷനിങ് ഓട്ട്ഡോർ യൂണിറ്റുകൾ
A typical home air conditioning unit

എയർ കണ്ടീഷനിങ്ങ് പ്രക്രിയയുടെ ലഘുചിത്രം കാണുക. പ്രധാനമായും നാലു ഭാഗങ്ങളാണിതിനുള്ളത്

a. കമ്പ്രസർ (4)

b. കണ്ടൻസിങ്ങ് ഭാഗം ( കണ്ടൻസർ കോയിൽ + ഫാൻ) (1)

c. എക്സ്പാൻഷൻ വാൽ‌വ് (2)

d. ഇവാപൊറേറ്റിങ്ങ് ഭാഗം ( ഇവാപൊറേറ്റർ കോയിൽ + ഫാൻ) (3)


കമ്പ്രസർ അതിനുള്ളിലെ ദ്രാവകത്തെ ( റഫ്രിജെറന്റ് ) ഉയർന്ന മർദ്ധത്തിൽ ഉയർന്ന താപനിലയോടുകൂടി വാതകരൂപത്തിൽ പുറന്തള്ളുന്നു. കണ്ടൻസർ കോയിലിനുള്ളിലൂടെ ഈ വാതകം കടന്നു പോകുമ്പോൾ കണ്ടൻസർ ഫാനിന്റെ പ്രവർത്തനം മൂലം (കണ്ടൻസർ കോയിലിനു ചുറ്റുമുള്ള വായു വലിച്ചെടുത്ത് പുറത്തേക്ക് കളഞ്ഞു കൊണ്ടേയിരിക്കുകയാണതിന്റെ ധർമ്മം) താപനിലയിലും മർദ്ധത്തിലും പെട്ടുന്നു കുറവുണ്ടാകുകയും രൂപമാറ്റം സംഭവിച്ച് ദ്രാവകരൂപത്തിലായിത്തീരുന്നു. ഈ ദ്രാവകം എക്സ്പാൻഷൻ വാൽ‌വിനുള്ളിലൂടെ കടന്നു പോകുന്നു. എക്സ്പാൻഷൻ വാൽ‌വ് ചെറിയ വ്യാപ്തിയുള്ള കുഴലിലൂടെ കടന്നു വരുന്ന ദ്രാവകത്തെ വിസ്താരമുള്ള ഭാഗത്തേക്ക് കടത്തി വിടുകയും പെട്ടെന്നുള്ള ഈ മാറ്റം ദ്രാവകത്തെ ബാഷ്പീകരിക്കാനിടയാക്കുകയും ചെയ്യുന്നു. തന്മൂലം താപനില കുറഞ്ഞ തണുത്ത ദ്രാവകം ഇവാപൊറേറ്റർ കോയിലിലേക്ക് കടക്കുകയും ഇവാപൊറേറ്റർ ഫാൻ (ശീതീകരണയന്ത്രത്തിന്റെ ഉൽ‌പ്പന്നമായ തണുത്ത വായു പുറപ്പെടുവിക്കുന്നത് ഇവാപൊറേറ്റർ ഫാൻ ആണ്) ഇവാപൊറേറ്റർ കോയിലിനുള്ളിലെ വായു വലിച്ചെടുത്ത് വിതരണം ചെയ്യുകയും ചെയ്യുന്നു.


വിൻഡോ സ്‌പ്ലിറ്റ്, ദക്റ്റദ്, കാസറ്റ്, കേന്ദ്രീകൃത വ്യാവസായിക ആവശ്യങ്ങൾക്കുള്ള ചില്ലർ എന്നീ വിഭാഗങ്ങളിൽ ആണ് സാധാരണയായി എയർകണ്ടിഷനറുകൾ സ്ഥാപിക്കുന്നത്. വിൻഡോ ടൈപ്പ് എസീകൾ പേര് സൂചിപ്പിക്കുന്നപോലെ തന്നെ ഭിത്തികൾ ചെറിയ ജാലക വലിപ്പത്തിൽ തുരന്നു ഫിറ്റ് ചെയ്യാവുന്നതാണ്. കംപ്രസ്സരും ബ്ലോവറും എല്ലാം ഒരുമിച്ചു ഒരു യുണിട്ടിൽ തന്നെയാണ് സജ്ജികരിച്ചിരിക്കുന്നത്‌.

എന്നാൽ സ്പ്ളിറ്റ് ടൈപ്പ് പേര് പേര് സൂചിപ്പിക്കുന്നത് പോലെതന്നെ രണ്ടിടാതായിട്ടാണ് ബ്ലോവർ എന്നത് ഇൻഡോർ യുണിറ്റ് ആയി അകത്തും കംപ്രസ്സർ ഔട്ഡോർ യുണിറ്റ് ആയി പുറത്തും ആണ് സ്ഥാപിക്കുന്നത് ഇവ തമ്മിൽ ചെമ്പ് പൈപ്പുകൾ മുഖേന ബന്ടപ്പെടുതും

  翻译: