കിർഗിസ് ഭാഷ
Кyrgyz | |
---|---|
кыргызча/قىرعىزچا kyrgyzcha кыргыз тили/قىرعىز تىلى kyrgyz tili | |
ഉച്ചാരണം | IPA: [qɯɾʁɯztʃɑ], IPA: [qɯɾʁɯz tili] |
ഭൂപ്രദേശം | കിർഗ്ഗിസ്ഥാൻ, അഫ്ഗാനിസ്താൻ, സിൻജിയാങ് (ചൈന), താജിക്കിസ്ഥാൻ, റഷ്യ, പാകിസ്താൻ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 4.3 million (2009 census)[1] |
Turkic
| |
Kyrgyz alphabets (Cyrillic script, Perso-Arabic script, formerly Latin, Kyrgyz Braille) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | കിർഗ്ഗിസ്ഥാൻ |
ഭാഷാ കോഡുകൾ | |
ISO 639-1 | ky |
ISO 639-2 | kir |
ISO 639-3 | kir |
ഗ്ലോട്ടോലോഗ് | kirg1245 [2] |
Linguasphere | 44-AAB-cd |
കിർഗിസ് ഭാഷ (natively кыргызча/قىرعىزچا, kyrgyzcha, pronounced [qɯɾʁɯztʃɑ] or кыргыз тили/قىرعىز تىلى, kyrgyz tili, pronounced [qɯɾʁɯz tili]) ഒരു ടർക്കിഭാഷയുമായി ബന്ധപ്പെട്ട ഭാഷയാണ്. ഇത്, 4 കോടി ആളുകൾ സംസാരിക്കുന്നു. കിർഗിസ്ഥാൻ ചൈന, അഫ്ഗാനിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ടർക്കി, ഉസ്ബെക്കിസ്ഥാൻ, പാകിസ്താൻ, റഷ്യ എന്നിവിടങ്ങളിലാണ് ഈ ഭാഷ സംസാരിക്കുന്നത്. കിർഗിസ്-കിപ്ചാക്ക് ഉപഭാഷാഗോത്രത്തിൽപ്പെട്ടതാണ് ഈ ഭാഷ. ഇന്ന് പരസ്പരമുള്ള കൊടുക്കല്വാങ്ങൽകാരണം കിർഗിസ് ഭാഷയും കസാക്ക് ഭാഷയും പരസ്പരം സാമ്യപ്പെട്ടിരിക്കുന്നു. അവ ഇന്ന് പരസ്പരം മനസ്സിലാകുന്ന രീതിയിലെത്തിക്കഴിഞ്ഞിരിക്കുന്നു.
ടർക്കിക് റൂണിൽ ആണ് കിർഗിസ് യഥാർഥത്തിൽ എഴുതിയിരുന്നത്. പിന്നീട്, സാവധാനം ഈ ഭാഷ അറബിക് ലിപിയിൽ എഴുതാൻ തുടങ്ങി. 1928ൽ കിർഗിസ്ഥാൻ സോവിയറ്റ് യൂണിയന്റെ ഭാഗമായപ്പോൾ, അറബി ലിപി മാറ്റി ടർക്കിയിൽ നടന്നപോലെ, 1940 വരെ ലാറ്റിൻ അടിസ്ഥാനപ്പെടുത്തിയ സാർവ്വജനീന ടർക്കിക്ക് ലിപിയിലേയ്ക്കു മാറി. 1940ലെ സോവിയറ്റ് നയം അനുസരിച്ച്, സിറില്ലിക് അക്ഷരമാലയിലേയ്ക്ക് ഈ ഭാഷ മാറി. ഇന്നും ഈ രീതിയാണ് തുടരുന്നത്. എന്നിരുന്നാലും ചില യാഥാസ്ഥിതികരായ കിർഗിസ്സുകാർ അറബി തന്നെ ഉപയോഗിച്ചുവരുന്നുണ്ട്. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ, ചില കിർഗിസ് ജനതകൾ തങ്ങളുടെ ഭാഷയുടെ ലിപി തിരികെ ലാറ്റിൻ അക്ഷരമാലയിലേയ്ക്കു മാറ്റാൻ ശ്രമം നടത്തിനോക്കിയിരുന്നു. പക്ഷെ, ആ പദ്ധതി ഇതുവരെ പ്രാവർത്തികമായിട്ടില്ല.
കുറിപ്പുകളും അവലംബവും
[തിരുത്തുക]- ↑ Кyrgyz at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kirghiz". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)
- Pages using the JsonConfig extension
- Language articles citing Ethnologue 18
- Articles containing Kyrgyz-language text
- Pages with plain IPA
- കിർഗിസ് ഭാഷ
- ചൈനയിലെ ഭാഷകൾ
- തുർക്കിക് ഭാഷകൾ
- കിർഗ്ഗിസ്ഥാനിലെ ഭാഷകൾ
- റഷ്യയിലെ ഭാഷകൾ
- കസാഖ്സ്ഥാനിലെ ഭാഷകൾ
- അഫ്ഗാനിസ്താനിലെ ഭാഷകൾ
- ഉസ്ബെക്കിസ്ഥാനിലെ ഭാഷകൾ
- താജിക്കിസ്ഥാനിലെ ഭാഷകൾ
- തുർക്കിയിലെ ഭാഷകൾ