Jump to content

ക്രിസ്റ്റീനാ അഗീലെറാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റീനാ അഗീലെറാ
Aguilera in 2010.
ജനനം
ക്രിസ്റ്റീന മരിയ അഗ്വിലേറാ

(1980-12-18) ഡിസംബർ 18, 1980  (43 വയസ്സ്)
തൊഴിൽ
  • ഗായിക
  • ഗാനരചയിതാവ്
  • നടി
  • ടെലിവിഷൻ വ്യക്തിത്വം

  • നിർമ്മാതാവ്
സജീവ കാലം1993–ഇതുവരെ
ജീവിതപങ്കാളി(കൾ)
ജോർദാൻ ബ്രാറ്റ്മാൻ
(m. 2005; div. 2011)
പങ്കാളി(കൾ)Matthew Rutler (2010–present; engaged)
കുട്ടികൾ2
Musical career
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾRCA
വെബ്സൈറ്റ്christinaaguilera.com

ക്രിസ്റ്റീനാ അഗീലെറാ ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ്. 1990-ൽ സ്റ്റാർ സെർച്ച് എന്ന ടെലിവിഷൻ പരിപാടിയിൽ മൽസരാർഥിയായി വന്നു. തുടർന്ന് 1993-ൽ ഡിസ്നി ചാനലിന്റെ മിക്കി മൗസ് ക്ലബ്ബ് എന്ന പരമ്പരയിൽ അഭിനയിച്ചു. 1998-ൽ പുറത്തിറങ്ങിയ 'മുലാൻ' എന്ന അനിമേഷൻ ചിത്രത്തിനു വേണ്ടി റിഫ്ലക്ഷൻ എന്ന ഗാനം ആലപിച്ചതോടെ ക്രിസ്റ്റീന ആർ.സി.എ. റെക്കോർഡ്സുമായി കരാറിലൊപ്പു വച്ചു.

1999ൽ 'ക്രിസ്റ്റീനാ അഗീലെറാ' എന്ന ആൽബം പുറത്തിറക്കി. ഇതിലെ 'ജീനി ഇൻ എ ബോട്ടിൽ', 'വാട്ട് എ ഗേൾ വാണ്ട്സ്', 'കമോൺ ഓവർ ബേബി' എന്നീ ഗാനങ്ങൾ ബിൽബോർഡ് ഹിറ്റ് ചാർട്ടിൽ ഇടം നേടി. 2001-ൽ 'മി റിഫ്ലയൊ' എന്ന ലാറ്റിൻ ആൽബം പുറത്തിറക്കി. ഈ ആൽബങ്ങളുടെ വിജയത്തോടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർന്നെങ്കിലും തന്റെ സംഗീതത്തെയും പ്രതിച്ഛായയേയും മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന രീതിയിൽ അതൃപ്തയായ ക്രിസ്റ്റീന മാനേജർ സ്റ്റീവ് കർട്സുമായി പിരിഞ്ഞു. 2002-ൽ 'സ്ട്രിപ്പ്ഡ്' എന്ന ആൽബം പുറത്തിറക്കി ഇതിലെ 'ബ്യൂട്ടിഫുൾ' എന്ന ഗാനം ഹിറ്റായി. പിന്നീട് 2006-ൽ 'ബാക്ക് ടു ബേസിക്സ്' എന്ന ആൽബത്തിലൂടെ സംഗീതനിരൂപകരുടെ പ്രശംസ നേടി. ഇതിൽ സോൾ, ജാസ്, ബ്ലൂസ് എന്നീ സംഗീത രൂപങ്ങൾ മികച്ച രീതിയിൽ സമന്വയിപ്പിച്ചിരുന്നു. നാലാമത്തെ ആൽബമായ 'ബയോണിക്'(2010) വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

സംഗീതത്തിനും അഭിനയത്തിനും പുറമേ ജീവകാരുണ്യപ്രവർത്തനങ്ങളിലും ക്രിസ്റ്റീനാ അഗീലെറാ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2010-ൽ 'ബർലെസ്ക്' എന്ന ചലച്ചിത്രത്തിലൂടെ മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. നാലു ഗ്രാമി അവാർഡുകൾ ഒരു ലാറ്റിൻ ഗ്രാമി അവാർഡ് എന്നിവയടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. റോളിംഗ് സ്റ്റോൺ ദ്വൈവാരികയുടെ എക്കാലത്തെയും മികച്ച 100 ഗായകരുടെ പട്ടികയിൽ 58 ആണ് ക്രിസ്റ്റീനയുടെ സ്ഥാനം. പട്ടികയിൽ 30 വയസ്സിൽ താഴെയുള്ള ഏക വ്യക്തിയും ക്രിസ്റ്റീന തന്നെ. 5 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  翻译: