Jump to content

പെഞ്ച് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ ജില്ലയിലും മധ്യപ്രദേശ് സംസ്ഥാനത്തിലെ സിയോണി, ഛിന്ത്‌വാര ജില്ലകളിലുമായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് പെഞ്ച് ദേശീയോദ്യാനം. 1975-ലാണ് ഇത് രൂപീകൃതമായത്. ഒരു കടുവാ സംരക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.

ഭൂപ്രകൃതി

[തിരുത്തുക]

മധ്യപ്രദേശിൽ 299 ചതുരശ്ര കിലോമീറ്ററും മഹാരാഷ്ട്രയിൽ 256 ചതുരശ്ര കിലോമീറ്ററുമാണ് ഉദ്യാനത്തിന്റെ വിസ്തൃതി. വരണ്ട ഉഷ്ണമേഖലാ ഇലപൊഴിയും വനപ്രദേശമാണിത്.

ജന്തുജാലങ്ങൾ

[തിരുത്തുക]

കടുവ, പുലി, ചിങ്കാര, ചൗസിംഗ, പുള്ളിമാൻ, നീൽഗായ്, ഇന്ത്യൻ കാട്ടുപോത്ത് തുടങ്ങിയവയുടെ ആവാസകേന്ദ്രമാണിവിടം. നൂറിലേറെ ഇനം പക്ഷികളും ഇവിടെ താമസിക്കുന്നു.


  翻译: