Jump to content

പ്രവചനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഭവിക്കാനിരിക്കുന്ന ഒരു കാര്യം മുൻകൂട്ടി പറയുന്നതിനേയാണ് പ്രവചനം എന്ന് പറയുന്നത്. വരാനിരിക്കുന്ന സംഭവങ്ങളെ കഴിഞ്ഞകാലസംഭവങ്ങളുടെ പശ്ചാത്തലത്തിലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിലോ മുൻകൂട്ടി അറിയാനോ മനസ്സിലാക്കാനോ മനുഷ്യൻ പല കാരണങ്ങളാലും എക്കാലത്തും ശ്രമിച്ചിരുന്നു.

കാലാവസ്ഥാ പ്രവചനം

[തിരുത്തുക]

വിവിധ കാലങ്ങളിൽ ഭൂമിയിൽ താപനിലയിലും കാറ്റിന്റെ ഗതി-ശക്തിമാറ്റങ്ങളിലും മഴയുടെ ലഭ്യതയിലും മറ്റും സം‌ഭവിച്ചേക്കാവുന്ന വ്യതിയാനങ്ങളെ മുൻകൂട്ടി പ്രവചിക്കുന്നതിനെ കാലാവസ്ഥാ പ്രവചനം എന്ന് പറയുന്നു. കാലാവസ്ഥാപ്രവചനങ്ങൾ കർഷകരെ അതത് കാലാവസ്ഥക്കനുയോജ്യമായ കൃഷിയും കൃഷിരീതിയും തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. കൊടുങ്കാറ്റുകളേയും മഹാമാരികളേയും കുറിച്ച് വളരെ നേരത്തേ അറിയാനാകുന്നതുകൊണ്ട് അവയുണ്ടാക്കിയേക്കാവുന്ന കടുത്ത ആൾനാശവും വസ്തുനാശവും ഒഴിവാക്കാനും ഇത് സഹായിക്കുന്നു. [1]. കാലാവസ്ഥാ പ്രവചനം മൂലം പ്രകൃതി ക്ഷോഭങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കുന്നു. സൂര്യന്റെ ദിശയും ചൂടും അറിഞ്ഞ് പണ്ട് കാലത്ത് ആളുകൾ കാലാവസ്ഥ പ്രവചിക്കാൻ ശ്രമിച്ചിരുന്നു. ഇക്കാലത്ത് അത് ചെയ്യുന്നത് ശാസ്ത്രീയമായ രീതിയിൽ കണക്കുകൂട്ടിയും ഉപഗ്രഹനിരീക്ഷണങ്ങൾ ഉപയോഗിച്ചും ആണ്‌.

ഭൂതം, ഭാവി, വർത്തമാനം

[തിരുത്തുക]

ജീവിച്ചിരിക്കുന്ന ഒരാളുടെ ഭാഗധേയങ്ങളിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കാനും സം‌ഭവിച്ചതും, സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ അതിന്നു തെളിവായി നിരത്താനും മറ്റൊരാൾ ‍ ശ്രമങ്ങൾ നടത്താറുണ്ട്. ഇത്തരം ശ്രമങ്ങളെ "ജ്യോതിഷം" എന്നു പറയുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2009-02-12.
  翻译: