ഫോറസ്റ്റ് ഗമ്പ്
Forrest Gump | |
---|---|
സംവിധാനം | Robert Zemeckis |
നിർമ്മാണം | Wendy Finerman Steve Tisch Steve Starkey Charles Newirth |
തിരക്കഥ | Eric Roth |
ആസ്പദമാക്കിയത് | Forrest Gump by Winston Groom |
അഭിനേതാക്കൾ | Tom Hanks Robin Wright Gary Sinise Mykelti Williamson Sally Field |
സംഗീതം | Alan Silvestri |
ഛായാഗ്രഹണം | Don Burgess |
ചിത്രസംയോജനം | Arthur Schmidt |
സ്റ്റുഡിയോ | Paramount Pictures |
വിതരണം | Paramount Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $55 million[1] |
സമയദൈർഘ്യം | 142 minutes |
ആകെ | $677.9 million[1] |
1994 ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗമ്പ് എന്ന അമേരിക്കൻ ചലച്ചിത്രം 1986ൽ ഇതേപേരിൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. വിന്റോസ്റ്റൺ ഗ്രൂം സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ ടോം ഹാങ്ക്സ്, റോബെർട്ട് സെമക്കിസ്സ്, റോബിൻ റൈറ്റ്, ഗ്യാരി സിനിസെ,മൈക്കെൽറ്റി വില്ല്യംസൺ,സാലി ഫീൽഡ് തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു. ഫോറസ്റ്റ് ഗമ്പ് എന്ന വ്യക്തിയുടെ ജീവത്തിലൂടെയുള്ള ഒരുയാത്രയാണ് സിനിമ. അടിസ്ഥാനമാക്കിയ നോവലിൽ നിന്നും തികച്ചും വ്യത്യസ്തമായി ഗമ്പിന്റെ വ്യക്തിത്വം മറ്റ് പ്രധാനസംഭവങ്ങൾ എന്നിവ സിനിമക്കായി കൂട്ടിച്ചേർത്തിട്ടുള്ളതാണ്.
ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത് ഗോർജിയ, നോർത്ത് കരോലിന,സൌത്ത് കരോലിന,എന്നിവിടങ്ങളിലായാണ്. പ്രത്യേക പശ്ചാത്തല സംവിധാനങ്ങളും സിനിമക്കുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
ഓരോ അഭിനേതാക്കളുടെയും അഭിനയ മികവുകൊണ്ടും കഥപറച്ചിലിലെ വൈദഗ്ദ്ധ്യം കൊണ്ടും ചിത്രം മികച്ച കാഴ്ചാനുഭവം നൽകുന്നുനു.
1994 ൽ അമേരിക്കയിൽ പുറത്തിറങ്ങിയ ചലച്ചിത്രം ഒരു വലിയ വാണിജ്യ വിജയം നേടി. .[2] എന്നിരുന്നാൽ ഈ സിനിമ 2022ൽ ലാൽ സിംഗ് ചദ്ദ എന്ന പേരിൽ ഈ സിനിമ ഹിന്ദിയിൽ റിമേക്ക് ചെയ്തു. ഈ സിനിമയിൽ ലാൽ സിംഗ് ചദ്ദയായി അഭിനയിച്ചത് ബോളിവുഡ് താരം ആമിർ ഖാനാണ് അഭിനയിച്ചത്.
കഥാതന്തു
[തിരുത്തുക]1981 ൽ ഒരു ബസ്സ്സ്റ്റോപ്പിലിരുന്ന് തന്റെ കഥ പറയുന്ന രീതിയിലാണ് ചിത്രം. തന്റെ അടുത്തിരിക്കുന്ന അപരിചിതരായ പല യാത്രക്കാരോടായി കഥ പറയുവേ സിനിമ മുന്നോട്ടുപോകുന്നു. തന്റെ കുട്ടിക്കാലത്തു നിന്നും കഥയാരംഭിക്കുന്നു. കാലിന് സ്വാധീനമില്ലാത്ത ഗമ്പിനെ അമ്മ സാധാരണകുട്ടിയാണ് താനെന്നും മറ്റാരെയും പോലെ തന്നെയാണ് താനെന്നും ഒക്കെ പഠിപ്പിക്കുന്നുണ്ട്. മനക്കട്ടിയുള്ള അമ്മയാണ് സാലി ഫീൽഡ് എന്ന് ഗമ്പ് തന്നെ പറയുന്നുണ്ട്.അമ്മയോടൊപ്പമാണവന്റെ താമസം. സ്ക്കൂളിലേക്കുള്ള ബസ്സിൽ വെച്ചാണ് ജെന്നി എന്ന കൂട്ടുകാരിയെ അവന് ലഭിക്കുന്നത്. അവർ നല്ല കൂട്ടുകാരായി കഴിയുന്നു. എന്നാൽ സമപ്രായക്കാരായ ശത്രുക്കളവനെ ഉപദ്രവിക്കാതിരിക്കാൻ ഓടുകയും പിന്നീട് വേഗത്തിലോടാനാകുമെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. പഠിത്തത്തിൽ വലിയ കേമനായിരുന്നില്ലെങ്കിലും ഓടാനുള്ള കഴിവാൽ യൂണിവേഴ്സിറ്റി ഓഫ് അലബാമയിൽ അവന് പഠിക്കാനവസരം ലഭിക്കുന്നു. പ്രസിഡന്റ് ജോൺ എഫ് കെന്നഡിയെ കാണനാവസരം ലഭിക്കുന്നതവനിക്കാലത്താണ്.
കോളേജ് പഠനം പൂർത്തിയാക്കിയപ്പോഴേക്കും അമേരിക്കൻ ആർമ്മിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. പഴയ ഷ്രിംപ് ഫിഷർമാനായ ബബ്ബയുമായി അവൻ ചങ്ങാത്തത്തിലാകുന്നു. അങ്ങനെയിരിക്കെ അവർക്ക് വിയറ്റ്നാമിലേക്ക് പോകേണ്ടതായി വന്നു. അവിടെവെച്ചുണ്ടായ ആക്രമണത്തിൽ നിന്നും നാലോളം പേരുടെ ജീവൻ ഫോറസ്റ്റ് ഒറ്റയ്ക്ക് രക്ഷിച്ചു. ധീരതക്കുള്ള അവാർഡ് പ്രസിഡന്റ് ലിണ്ടൻ ബി. ജോൺസണിൽ നിന്നും അവനേറ്റുവാങ്ങുന്നു.
അവിടെവെച്ച് പിങ്ങ് പോങ്ങ് എന്ന കളിയിലവൻ സമർത്ഥനാകുന്നു. അവൻ ആർമ്മിക്കുവേണ്ടി കളിക്കുന്നു. പിന്നീട് വൈറ്റ് ഹൌസ് സന്ദർശിക്കാനുള്ള അവസരം അവനു ലഭിക്കുന്നു. ല്യൂട്ടെന്റ് ഡാനും ഫോറസ്റ്റും ഷ്രിമ്പിന്റെ ബിസനസ്സ് തുടങ്ങാൻ തീരുമാനിക്കുന്നു.
അവർ ആ ബിസിനസ്സിൽ വിജയിക്കുന്നു. അവൻ ആർമ്മിയിൽ നിന്നും തിരികെ നാട്ടിലെത്തുന്നു. രോഗിയായ അമ്മയെ അവൻ ശ്രുശൂഷിക്കുന്നു. ബിസിനസ്സിലുള്ള വിജയം ഡാനിനെയും ഫോറസ്റ്റിനെയും സമ്പന്നരാക്കുന്നു.
തുടർന്ന് ജെന്നി ഫോറസ്റ്റിന്റെ വീട്ടിലെത്തുന്നു. അവന്റെ വീട്ടിൽ താമസിക്കാനവൾ തീരുമാനിക്കുന്നു. അന്ന് ഫോറസറ്റ് അവളെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നറിയിക്കുന്നു. പക്ഷേ അതവൾ ആദ്യം നിരാകരിക്കയാണ്. പക്ഷേ പിന്നീടവർ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നു. എന്നാൽ പിറ്റേന്ന് തന്നെയവൾ ഫോറസ്റ്റിനെ വിട്ട് പോകുന്നു. അന്ന് ഫോറസ്റ്റ് ഓടാൻ തീരുമാനിക്കുന്നു. പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ ഓടാനാരംഭിക്കുകയും രണ്ട് വർഷത്തോളം തുടർച്ചയായി ഓടി മടുത്ത ഒരു നാൾ എല്ലാം നിർത്തി വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. അപ്പോഴവന് ജെന്നിയുടെ കത്ത് ലഭിക്കുന്നു. കണ്ടുമുട്ടാനാഗ്രഹിക്കുന്നുവെന്നാണ് ജെന്നിയുടെ കത്തിലുള്ളത്.
ഈ കത്താണ് ബസ്സ് സ്റ്റോപ്പിലേക്ക് ഫോറസ്റ്റിനെയെത്തിക്കുന്നത്. പിന്നെ ജെന്നിയുടെ വീട്ടിലെത്തുമ്പോഴാണ് അവർക്കൊരു മകനുണ്ടെന്ന കാര്യം ഫോറസ്റ്റ് അറിയുന്നത്. തനിക്ക് എയ്ഡ്സ് ഉണ്ടെന്ന് ജെന്നി പറയുന്നു. ഇരുവരും മകനുമായി അലബാമയിലേക്ക് പോകുന്നു. അവർ വിവാഹിതരാകുന്നു.
തുടർന്ന് ജെന്നി മരിക്കുന്നു. മകനെ സ്ക്കൂളിലയക്കാൻ ഫോറസ്റ്റും സ്ക്കൂൾ ബസ്സിനായി കാത്തിരിക്കുന്നു. അങ്ങനെ സിനിമ അവസാനിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;BOXTotal
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ AFP (December 28, 2011). "'Bambi', 'Forrest Gump' join Library of Congress film trove". News.yahoo.com. Archived from the original on 2011-12-30. Retrieved January 2, 2012.