സയൺ നാഷണൽ പാർക്ക്
സയൺ നാഷണൽ പാർക്ക് | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Washington, Kane, and Iron counties, Utah, United States |
Nearest city | Springdale (south), Orderville (east) and Cedar City near Kolob Canyons entrance |
Coordinates | 37°18′N 113°00′W / 37.300°N 113.000°W |
Area | 146,597 ഏക്കർ (229.058 ച മൈ; 59,326 ഹെ; 593.26 കി.m2)[1] |
Established | November 19, 1919[2] |
Visitors | 4,320,033 (in 2018)[3] |
Governing body | National Park Service |
Website | ഔദ്യോഗിക വെബ്സൈറ്റ് |
യു.എസ്.എയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് യൂട്ടായിലാണ് സയൺ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. 229 ചതുരശ്ര മൈൽ വിസ്താരമുള്ള ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ ആകർഷണം സയൺ കാന്യൻ എന്ന മലയിടുക്കാണ് . 24 കിലോമീറ്റർ നീളത്തിൽ 800 മീറ്ററോളം ആഴത്തിൽ നവാജോ മണൽക്കുന്നിനെ കുറുകെ മുറിച്ച് കൊണ്ട് ഈ മലയിടുക്ക് സ്ഥിതി ചെയ്യുന്നു. കൊളറാഡോ പീഠഭൂമി , ഗ്രേറ്റ് ബേസിൻ, മോയാവേ മരുഭൂമി എന്നിവയുടെ സംഗമ സ്ഥാനത്താണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് അപൂർവ്വമായ പല സസ്യ-ജീവ ജാലങ്ങളും കാണപ്പെടുന്നു. 289 ഇനം പക്ഷികൾ , 75 ഇനം സസ്തനികൾ ( 19 ഇനം വവ്വാലുകൾ ഉൾപ്പെടെ) എന്നിവ കൂടാതെ 32 ഇനം ഉരഗങ്ങളും ഇവിടെ കാണപ്പെടുന്നു. മരുഭൂമികൾ,നദീതടങ്ങൾ,വനപ്രദേശങ്ങൾ, പൈൻകാടുകൾ എന്നിവ ഉൾപ്പെട്ടതാണ് ഇവിടത്തെ ഭൂപ്രകൃതി.
8,000 വർഷങ്ങൾക്ക് മുൻപേ തന്നെ ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. 1919 നവംബർ 19 നാണ് ഈ പ്രദേശത്തെ നാഷണൽ പാർക്ക് ആയി പ്രഖ്യാപിച്ചത്.
അവലംബം
[തിരുത്തുക]- ↑ Error: No report available for the year 2012 when using {{NPS area}}
- ↑ "Zion-Mt. Carmel Highway and Tunnel". National Park Service. Archived from the original on October 12, 2013. Retrieved March 31, 2013.
- ↑ "NPS Annual Recreation Visits Report". National Park Service. Retrieved March 11, 2019.