ഹോങ്കോങ്ങിന്റെ പതാകയിൽ ഹോങ്കോങ്ങിലെ ഹോങ്കോങ് ഓർക്കിഡ് മരത്തിന്റെ അഞ്ചിതളുള്ള പൂവ് വെള്ളയും സ്റ്റൈൽ മാറ്റിയും ചുവന്ന പശ്ചാത്തലത്തിൽ മദ്ധ്യത്തിലായി വരച്ചുചേർത്തിട്ടുണ്ട്. 1990 ഏപ്രിൽ 4നാണ് ഏഴാംത ദേശീയ പീപ്പിൾസ് കോൺഗ്രസ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയത്.[1] ബെയ്ജിങ്ങിൽ കൂടിയ സ്റ്റേറ്റ് കൗൺസിലിന്റെ 58ആമത് എക്സിക്യുട്ടീവ് മീറ്റിങ്ങിലാണ് ഈ പതാകയുടെ കൃത്യമായ ഉപയൊഗക്രമം നിയമം വഴി നിയന്ത്രിച്ചത്.[2] ഹോങ്കോങ്ങിന്റെ പ്രാദേശിക അടിസ്ഥാനനിയമത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ആ പ്രദേശത്തിന്റെ ഭരണഘടനാപരമായ രേഖയനുസരിച്ച്,[3] പ്രാദേശികമായ പതാകയുടെയും ചിഹ്നത്തിന്റെയും ഓർഡിനൻസുവഴി അതിന്റെ ഉപയോഗം, ഉപയൊഗം നിരോധിക്കൽ, ഉയർത്തൽ, അതിന്റെ നിർമ്മാണം എന്നിവ നിയന്ത്രിച്ചിരിക്കുന്നു.[4] 1997 ജൂലൈ ഒന്നിനാണ് ഈ പതാക ഔദ്യോഗികമായി ഉയർത്തിയത്. ഹോങ്കോങ്ങിന്റെ ബ്രിട്ടനിൽനിന്നും ചൈനയിലേയ്ക്കുള്ള ഭരണമാറ്റസമയത്തായിരുന്നു ഇത് ആദ്യമായി ഉയർത്തിയത്.[5]