Jump to content

ലോകപൈതൃകസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുനസ്‌കോ ലോകപൈതൃകസമിതിയുടെ ലോഗോ
നീലഗിരി മലയോര തീവണ്ടിപ്പാത
കാഞ്ചീപുരം (തമിഴ്നാട്) ജില്ലയിലെ അതിപുരാതനമായ തുറമുഖ നഗരമാണ്‌ മഹാബലിപുരം
പശ്ചിമബംഗാളിലെ പട്ടണങ്ങളായ സിൽഗുടി , ഡാർജിലിംഗ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത
മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച താജ്‌ മഹൽ
മുംബൈയ്ക്കു സമീപം പശ്ചിമഘട്ടം, 2012-ൽ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി

യുനസ്‌കോയുടെ (UNESCO) ലോകപൈതൃകസമിതിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലോകപൈതൃക പരിപാടി തയ്യാറാക്കുന്ന പൈതൃകപട്ടികയിൽ ഇടം ലഭിക്കാവുന്ന ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശമാണ് ലോകപൈതൃകസ്ഥാനം[1]. വനം, പർവ്വതം, തടാകം, മരുഭൂമി, സ്മാരകങ്ങൾ, കെട്ടിടങ്ങൾ, നഗരങ്ങൾ തുടങ്ങിയവയിലേതും ലോകപൈതൃകസ്ഥാനമായി പരിഗണിക്കപ്പെടാവുന്നതാണ്. ഒരു നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 21 സ്റ്റേറ്റ് പാർട്ടികൾ (രാജ്യങ്ങൾ) ഉൾപ്പെടുന്ന ഒരു സമിതിയാണ് ലോകപൈതൃകസമിതി.

അവലംബം

[തിരുത്തുക]
  1. "World Heritage".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  翻译: