Jump to content

ഡൊമനിക്കൻ റിപ്പബ്ലിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dominican Republic

República Dominicana
Flag of the Dominican Republic
Flag
Coat of arms of the Dominican Republic
Coat of arms
ദേശീയ മുദ്രാവാക്യം: "Dios, Patria, Libertad"  (Spanish)
"God, Homeland, Liberty"
ദേശീയ ഗാനം: Himno Nacional
Location of the Dominican Republic
തലസ്ഥാനം
and largest city
Santo Domingo de Guzmán
ഔദ്യോഗിക ഭാഷകൾSpanish
വംശീയ വിഭാഗങ്ങൾ
73% Multiracial, 16% White (Spaniards, Italians, Britons, French, others), 11% Black
നിവാസികളുടെ പേര്Dominican
ഭരണസമ്പ്രദായംPresidential republic
• President
Leonel Fernández
Rafael Alburquerque
Independence 
From Haiti
• Date
February 27, 1844
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
48,730 കി.m2 (18,810 ച മൈ) (130th)
•  ജലം (%)
1.6
ജനസംഖ്യ
• 2008 estimate
9,904,000 (82nd)
• 2000 census
9,365,818
•  ജനസാന്ദ്രത
201/കിമീ2 (520.6/ച മൈ) (38th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$71.228 billion[1]
• പ്രതിശീർഷം
$8,116[1]
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$40.988 billion[1]
• Per capita
$4,670[1]
ജിനി (2003)51.7
high
എച്ച്.ഡി.ഐ. (2005)Increase 0.779
Error: Invalid HDI value · 79th
നാണയവ്യവസ്ഥPeso (DOP)
സമയമേഖലUTC-4 (Atlantic)
കോളിംഗ് കോഡ്1
ISO കോഡ്DO
ഇൻ്റർനെറ്റ് ഡൊമൈൻ.do

ഡൊമനിക്കൻ റിപ്പബ്ലിക് കരീബിയൻ പ്രദേശത്തെ ഒരു രാജ്യമാണ്. ഹിസ്പാനിയോള ദ്വീപിൽ ഹെയ്റ്റിയോട് ചേർന്നാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റർ ആന്റിലെസിന്റെ ഭാഗമായ ഈ രാജ്യത്തിന്റെ സ്ഥാനം പ്യുവർട്ടോ റിക്കോയുടെ പടിഞ്ഞാറും ക്യൂബയുടെയും ജമൈക്കയുടെയും കിഴക്കുമായാണ്.

യൂറോപ്യന്മാരുടെ ആദ്യത്തെ സ്ഥിരമായ അമേരിക്കൻ കോളനി ഡൊമനിക്കൻ റിപ്പബ്ലിക്കിലായിരുന്നു. ഇപ്പോഴത്തെ തലസ്ഥാന നഗരമായ സാന്റോ ഡൊമനിഗോ അമേരിക്കയിലെ ആദ്യ കോളനി തലസ്ഥാനം ആയിരുന്നു.

രാജ്യത്തിന്റെ സ്വതന്ത്ര ചരിത്രത്തിൽ മിക്ക സമയങ്ങളിലും രാഷ്ട്രീയ അരക്ഷിതാവസ്ഥയും അശാന്തിയും ഡൊമനിക്കൻ റിപ്പബ്ലിക്കിൽ അനുഭവപ്പെട്ടു. 1961-ൽ ഏകാധിപതിയായ റാഫേൽ ട്രുജിലോ അന്തരിച്ചതിനെത്തുടർന്ന് ഈ രാജ്യം ഒരു സ്വതന്ത്ര സമ്പദ്ഘടനിഅയിലേക്കും പ്രാതിനിധ്യ ജാനാധിപത്യത്തിലേക്കും മാറി. തുടർന്ന് ഈ പ്രദേശത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഡൊമനിക്കൻ റിപ്പബ്ലിക് മാറാൻ ഇത് കാരണമായി.

ചരിത്രം

[തിരുത്തുക]
General Gregorio Luperón, Restoration hero and later President of the Republic.


The 1916 occupation by U.S. Marines

യൂറോപ്യന്മാർ ഡൊമിനിക്കൻ റിപ്പബ്ളിക്കിൽ അധികാരം സ്ഥാപിക്കുന്നതിനുമുമ്പ് ഇവിടെ വസിച്ചിരുന്നത് അരാവാക് ഇന്ത്യർ (Arawak Indians) എന്ന ജനവർഗമായിരുന്നു. ഹിസ് പാനിയോള ദ്വീപ് കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ ക്രിസ്റ്റഫർ കൊളംബസ് ആണ് (1492 ഡി. 6). വടക്കേ അമേരിക്കയുടെ കിഴക്കേ തീരത്തുള്ള ബഹാമയും ക്യൂബയും കണ്ടെത്തിയതിനുശേഷം സ്പെയിനിലേക്കു മടങ്ങവേ കപ്പലിന് കേടുപാടുകൾ ഉണ്ടായതിനെത്തുടർന്ന് ദ്വീപിന്റെ വടക്കൻ തീരത്ത് അദ്ദേഹത്തിന് ഇറങ്ങേണ്ടി വന്നു. ദ്വീപിന്റെ മനോഹാരിതയിൽ ആകൃഷ്ടനായ കൊളംബസ് സ്പാനിഷ് രാജാവിന്റെ പേരിൽ ദ്വീപിനെ ഏറ്റെടുക്കുകയും 'ലാ ഇസ്ളാ എസ്പാനോള' (സ്പാനിഷ് ഐൽ) എന്ന് പേരിടുകയും ചെയ്തു. ദ്വീപിന്റെ വടക്കൻ തീരത്ത് ഒരു കോട്ട പണികഴിപ്പിച്ചതിനുശേഷം അതിന്റെ സംരക്ഷണം തന്റെ അനുയായികളെ ഏല്പിച്ച കൊളംബസ് സ്പെയിനിലേക്കു മടങ്ങി. 'ലാ-നാവിദാദ' എന്ന പേരിലറിയപ്പെട്ട ഈ കോട്ട നവീന ഭൂഖണ്ഡത്തിലെ ആദ്യത്തെ സ്പാനിഷ് കോളനിയായിരുന്നു.

1493-ൽ ആയിരത്തോളം സ്പാനിഷ് അധിനിവേശകരുമായി കൊളംബസ് ദ്വീപിൽ എത്തിയപ്പോൾ കോട്ട മിക്കവാറും നശിപ്പിക്കപ്പെട്ട നിലയിലാണ് കണ്ടത്. അരാവാക് ഇന്ത്യക്കാരുമായുണ്ടായ സംഘർഷത്തിലാണ് കോട്ട നശിപ്പിക്കപ്പെട്ടതെന്നും കൊളംബസിന്റെ വളരെയധികം അനുയായികൾ കൊല്ലപ്പെട്ടതെന്നും അറിയുവാൻ സാധിച്ചു. അധിനിവേശകർ ഏതാനും അരാവാക് സ്ത്രീകളെ അടിമകളാക്കിയതാണ് സംഘർഷത്തിന് കാരണമായിത്തീർന്നതെന്നും അദ്ദേഹത്തിനു വിവരം ലഭിച്ചു.

നയശാലിയായ കൊളംബസ് തദ്ദേശീയരുമായി സന്ധിയുണ്ടാക്കുകയും തുടർന്ന് ദ്വീപിന്റെ വടക്കൻ തീരത്ത് ഇന്നത്തെ പോർട്ടോപ്ളാറ്റക്കിനു സമീപം ഇസബെല്ല എന്ന പുതിയ കോളനി സ്ഥാപിക്കുകയും ചെയ്തു. പക്ഷേ തദ്ദേശീയരുമായി സ്പാനിഷുകാരുണ്ടാക്കിയ സന്ധി അധികകാലം നീണ്ടുനിന്നില്ല. ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ച് തദ്ദേശിയരെ കീഴടക്കുകയും അവരെ അടിമപ്പണിക്ക് നിയോഗിക്കുകയും ചെയ്തതിന്റെ ഫലമായി ഇരുകൂട്ടരും തമ്മിലുള്ള ബന്ധം ശിഥിലമായി. നദികളിൽ നിന്നും സ്വർണം അരിച്ചെടുക്കുന്നതിനാണ് പ്രധാനമായും ആദിവാസികളായ ഇന്ത്യരെ അവർ ഉപയോഗിച്ചത്. തൊഴിൽ സ്ഥലങ്ങളിലെ പീഡനം കാരണവും സ്പാനിഷ്കാരിൽ നിന്നു പകർന്ന രോഗങ്ങൾ മൂലവും വലിയൊരു വിഭാഗം തദ്ദേശിയർ മരണമടഞ്ഞു. സ്പാനിഷുകാർ ദ്വീപിൽ എത്തി ഏതാണ്ട് 50 വർ ഷങ്ങൾക്കുള്ളിൽ അരാവാക് ജനതയ്ക്ക് പൂർണമായും വംശനാശം സംഭവിച്ചു. ആധുനിക ചരിത്രകാരന്മാർ സ് പാനിഷുകാരുടെ ക്രൂരതയെ വംശഹത്യയെന്നാണ് (genocide) വിശേഷിപ്പിച്ചിട്ടുള്ളത്.

തെക്കൻ തീരത്ത് സ്വർണ നിക്ഷേപങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞതോടെ 1496-ൽ ആ പ്രദേശങ്ങളിലേക്കു മാറിയ സ് പാനിഷുകാർ അവിടെ സാന്റോ ഡൊമിൻഗോ എന്നൊരു പുതിയ പട്ടണം സ്ഥാപിക്കുകയും അതിനെ കോളനിയുടെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. 1520-കളിൽ സ്വർണം തേടി സ്പെയിനിൽ നിന്ന് എത്തിയ കുടിയേറ്റക്കാർ വളരെയധികം വർദ്ധിച്ചു. ഹ്രസ്വകാലത്തിനുള്ളിൽ സ്വർണനിക്ഷേപങ്ങൾ കുറഞ്ഞു തുടങ്ങിയതോടെ പുതിയ കുടിയേറ്റക്കാരുടെ വരവ് നിലച്ചു. ദ്വീപിലുണ്ടായിരുന്നവരിൽ ഭൂരിപക്ഷവും ഭാഗ്യാന്വേഷണാർഥം സ്പെയിനിന്റെ മറ്റു കോളനികളിലേക്കു പോയതുകാരണം ദ്വീപിൽ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. ഈ പരിവർത്തന ഘട്ടത്തിൽ മറ്റു കോളനികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു മൂലം സ്പാനിഷുകാർ ദ്വീപുകാര്യങ്ങളിൽ അവഗണന കാണിച്ചു. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തേക്ക് കുടിയേറി സ്വാധീനമുറപ്പിച്ച ഫ്രഞ്ചുകാർ സ്പാനിഷു കാരുടെ ശക്തമായ സമ്മർദമുണ്ടായിട്ടും അവിടെ നിന്നും ഒഴിഞ്ഞു പോകാൻ വിസമ്മതിച്ചു. ഫ്രഞ്ചുകാരെ അവിടെ നിന്ന് ഒഴിപ്പിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടതു നിമിത്തം ദ്വീപിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളെ റിസ്വിക് ഉടമ്പടി (Treaty of Ryswick) പ്രകാരം 1697-ൽ ഫ്രാൻസിനു വിട്ടുകൊടുക്കാൻ സ്പാനിഷ് അധികാരികൾ നിർബന്ധിതരായിത്തീർന്നു. ഫ്രഞ്ച് അധീനതയിലുള്ള പശ്ചിമപ്രദേശം സെയ്ന്റ് ഡൊമിനിക് (Saint Dominigue) എന്ന പേരിലും സ്പാനിഷ് അധീനതയിലുള്ള പൂർവ പ്രദേശം സാന്റോ ഡൊമിൻഗോ എന്ന പേരിലും അറിയപ്പെട്ടു.

ഫ്രാൻസിനെതിരെ യൂറോപ്പിൽ സ് പയിനിനുണ്ടായ യുദ്ധപരാജയത്തെത്തുടർന്ന് 1795-ൽ ബസിലിയ ഉടമ്പടിയനുസരിച്ച് സാന്റോ ഡൊമിൻഗോയെ സ്പെയിൻ, ഫ്രാൻസിനു വിട്ടുകൊടുത്തു. ഫ്രഞ്ച് അധിനിവേശത്തെ എതിർത്ത് സെയ്ന്റ് ഡൊമിൻഗിലെ നീഗ്രോകൾ ഫ്രഞ്ചുകാരെ പുറത്താക്കിക്കൊണ്ട് (1801-ൽ) ദ്വീപ് പിടിച്ചെടുത്തു. 1804-ൽ സെയ് ൻറ് ഡൊമിനിഗ് ഹെയ്തി എന്ന സ്വതന്ത്ര റിപ്പബ്ളിക്കായി നിലവിൽ വന്നപ്പോൾ മുൻ സ്പാനിഷ് കോളനിയായ സാന്റോ ഡൊമിൻഗോയും അതിൽ ഉൾപ്പെട്ടിരുന്നു. 1809-ൽ സ്പാനിഷുകാർക്ക് തങ്ങളുടെ പഴയ കോളനിയായ സാന്റോ ഡൊമിൻഗോയെ വീണ്ടെടുക്കാൻ കഴിഞ്ഞുവെങ്കിലും ഇവിടെ സ്പാനിഷ് ഭരണം അധികകാലം നീണ്ടുനിന്നില്ല. നവീന ഭൂഖണ്ഡത്തിലെ മറ്റു സ്പാനിഷ് കോളനികൾ സ്വാതന്ത്ര്യം നേടിയതിന്റെ ചുവടുപിടിച്ചുകൊണ്ട്, സാന്റോ ഡൊമിൻഗോയും 1821-ൽ സ്പെയിനിന്റെ അധീശത്വത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒരു വർഷത്തിനുള്ളിൽ സ്ഥിതിഗതികൾക്കു വീണ്ടും മാറ്റമുണ്ടായി. ഹെയ് തിക്കാർ സാന്റോ ഡൊമിൻഗോയെ ആക്രമിച്ചു ഹെയ് തിയുടെ ഭാഗമാക്കി മാറ്റി.

1843 വരെ സാന്റോ ഡൊമിൻഗോ ഹെയ് തിയുടെ ഭാഗമായി തുടർന്നുവെങ്കിലും അസ്വസ്ഥതകൾ കൂടെക്കൂടെ പൊട്ടിപ്പുറപ്പെടുന്നുണ്ടായിരുന്നു. ഹെയ് തിയുടെ അധിനിവേശത്തെ എതിർത്തുകൊണ്ട് യുവാൻ പാബ്ളോ 1835-ൽ ആരംഭിച്ച സ്വാതന്ത്ര്യ പ്രസ്ഥാനം ശക്തിപ്പെടുകയും 1844-ൽ ഹെയ് തിയിൽ നിന്നും സ്വാതന്ത്ര്യം കൈവരിക്കുകയും ചെയ്തു. ഈ സ്വതന്ത്രരാജ്യം ഡൊമിനിക്കൻ റിപ്പബ്ളിക് എന്ന പുതിയ പേരിൽ നിലവിൽ വന്നു. ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ രാഷ്ട്രപിതാവായി ജുവാൻ പാബ്ളോ പ്രഖ്യാപിക്കപ്പെട്ടു.

പെഡ്രോ സന്റാന (Pedro Santana) ആയിരുന്നു റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. പുതിയ റിപ്പബ്ളിക്ക് രൂപീകൃതമായെങ്കിലും ഹെയ് തിമായി നിരന്തരം അതിർത്തി തർക്കങ്ങളുണ്ടായി ക്കൊണ്ടിരുന്നതു മൂലം റിപ്പബ്ളിക്കിന് ശാശ്വതമായ സമാധാനമോ സാമൂഹികമായ സുസ്ഥിരതയോ കൈവരിക്കുവാൻ കഴിയാതെ വന്നത് പെഡ്രോയുടെ ഭരണത്തെ ദുർബലമാക്കി. പുതിയ റിപ്പബ്ളിക്കിനെ ഹെയ്തി വീണ്ടും ആക്രമിച്ചു കീഴ് പ്പെടുത്താൻ സാധ്യതയുണ്ടെന്ന് ആശങ്കാകുലനായിത്തീർന്ന പെഡ്രോ റിപ്പബ്ളിക്കിന്റെ ഭരണം ഏറ്റെടുക്കണമെന്ന് സ് പെയിനിനോട് അഭ്യർഥിച്ചു. ഇതനുസരിച്ച് 1861-65 കാലയളവിൽ സ് പെയിൻ റിപ്പബ്ളിക്കിന്റെ ഭരണം നിർവഹിച്ചുവെങ്കിലും രാജ്യത്ത് സമാധാനം സംസ്ഥാപിക്കുവാൻ സാധിക്കാതെവന്നു. ഭരണത്തിനെതിരായുള്ള ജനരോഷവും അതൃപ്തിയും ശക്തിപ്രാപിച്ച സാഹചര്യത്തിൽ എന്നെന്നേക്കുമായി കോളനിയിൽ നിന്നും ഭരണം ഒഴിഞ്ഞു പോകാൻ തന്നെ 1865-ൽ സ്പെയിൻ അന്തിമമായി തീരുമാനമെടുത്തു.

1869-ൽ റിപ്പബ്ളിക്കിനെ ഒരു സംരക്ഷിതരാജ്യമെന്ന നിലയിൽ (protectorate) ഏറ്റെടുത്തു പരിരക്ഷിക്കുവാൻ ഡൊമിനിക്കൻ പ്രസിഡന്റ് ബായെസ് (Baez) യു.എസ്സിനോട് അഭ്യർഥിച്ചെങ്കിലും യു.എസ്. കോൺഗ്രസിന്റെ എതിർപ്പു മൂലം ആ ആശയം സഫലമായില്ല.

1886-97 കാലയളവിൽ റിപ്പബ്ളിക് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതു നിമിത്തം വിദേശ വായ് പയിന്മേലുള്ള പലിശ കൃത്യമായി അടച്ചുതീർക്കാനാവാത്ത സാഹചര്യമുണ്ടായി. വിദേശരാജ്യങ്ങളുടെ സമ്മർദം അനുദിനം വർദ്ധിച്ചതോടെ നിലനില്പിനായി റിപ്പബ്ളിക് വീണ്ടും യു.എസ്സിന്റെ സഹായം അഭ്യർഥിച്ചു. രണ്ട് ഗവൺമെന്റുകളും ഒരു കരാറിനു സന്നദ്ധമായതനുസരിച്ച് ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി ശേഖരിക്കുവാനുളള അവകാശം യു.എസ്സിനു ലഭിച്ചു. ഇതിന്റെ ഒരു ഭാഗം റിപ്പബ്ളിക് വരുത്തിവച്ച കടം വീട്ടുന്നതിനായി യു.എസ് .നീക്കിവച്ചു.

1900-കളുടെ ആരംഭത്തിൽ റിപ്പബ്ളിക്കിൽ മാറി മാറി വന്ന ഭരണകൂടങ്ങൾ സുസ്ഥിരമായ ഭരണം കാഴ്ചവയ്ക്കുന്നതിൽ പരാജയമടയുകയാണുണ്ടായത്. രാഷ്ട്രീയ കൊലപാതകങ്ങളും സൈനിക അട്ടിമറികളും റിപ്പബ്ളിക്കിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിത്യ സംഭവങ്ങളായി മാറി.

റിപ്പബ്ളിക്കിന്റെ ദുർബലമായ ഭരണ സമ്പ്രദായം വീണ്ടുമൊരു യൂറോപ്യൻ അധിനിവേശത്തിന് വഴിയൊരുക്കിയേക്കുമെന്ന് യു.എസ്. ഭയപ്പെട്ടു. റിപ്പബ്ളിക്കിലെ കരിമ്പിൻ തോട്ടങ്ങളിൽ വമ്പിച്ച നിക്ഷേപങ്ങൾ ഉണ്ടായിരുന്ന അമേരിക്കൻ ബിസ്സിനസ്സുകാരുടെ സാമ്പത്തിക താത്പര്യങ്ങളെ അവിടത്തെ തുടർച്ചയായ ആഭ്യന്തര കലഹങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നും യു.എസ്. മനസ്സിലാക്കി. ഈ സാഹചര്യത്തിൽ റിപ്പബ്ളിക്കിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടേണ്ടത് യു.എസ്സിന് അനിവാര്യമായി വന്നു. റിപ്പബ്ളിക്കിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മറീനുകളെ അയച്ച (1916 മേയ്) യു.എസ്. ഗവൺമെന്റ് ന.-ൽ ഡൊമിനിക്കൻ റിപ്പബ്ളിക് യു.എസ്സിന്റെ സൈനിക ഭരണത്തിൻ കീഴിലായിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു. യു.എസ്. അധിനിവേശം എട്ടു വർഷം നീണ്ടുനിന്നു. ക്രമേണ അധികാരം ജനങ്ങളിലേക്കു കൈമാറുവാൻ സന്നദ്ധമായ യു.എസ്., ഭരണഘടനാപരമായ ഒരു ഗവൺമെന്റ് നിലവിൽ വരുത്തുകയും (1924) തുടർന്ന് റിപ്പബ്ളിക്കിൽ നിന്ന് പട്ടാളത്തെ പിൻവലിക്കുകയും ചെയ്തു. എങ്കിലും രാഷ്ട്രീയമായ അസ്ഥിരതയ്ക്ക് പൂർണമായ പരിഹാരമുണ്ടായില്ല. 1930-ൽ ഭരണഘടനാനുസൃത ഗവൺമെന്റിനെ അട്ടിമറിച്ചുകൊണ്ട് സൈനിക ഉദ്യോഗസ്ഥനായ ട്രൂജില്ലോ അധികാരം പിടിച്ചെടുത്തു. ട്രൂജില്ലോ പ്രതിപക്ഷ പാർട്ടികളെ ഒന്നടങ്കം നിരോധിക്കുകയും തന്റെ നയങ്ങൾക്ക് വിഘാതമായി നിന്നവരെ കൂട്ടത്തോടെ വകവരുത്തുകയും ചെയ്തു. ലോകം കണ്ട ഏറ്റവും ക്രൂരമായ ഈ സേച്ഛാധിപത്യവാഴ് ച 31 വർഷം വരെ നീണ്ടുനിന്നു. ഈ കാലയളവിൽ തന്റെ ആജ്ഞാനുവർത്തികളെ പ്രസിഡന്റായി വാഴിച്ചെങ്കിലും ഭരണത്തിന്റെ യഥാർഥ നിയന്ത്രണം ഇദ്ദേഹത്തിന്റെ കയ്യിൽത്തന്നെയായിരുന്നു. ജനാധിപത്യനിഷേധങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരിൽഓർഗനൈസേഷൻ ഒഫ് അമേരിക്കൻ സ്റ്റേറ്റ്സ് (ഒ.എ.എസ്.) ഇദ്ദേഹത്തെ അതിനിശിതമായി വിമർശിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യം സാമ്പത്തിക ഭദ്രത കൈവരിച്ചെങ്കിലും അഴിമതിയും സ്വജനപക്ഷപാതവും മൂലം കുപ്രസിദ്ധി നേടിയ ഭരണരീതികളുടെ കുരുക്കിൽപ്പെട്ട് യഥാർഥത്തിൽ ജനങ്ങൾ വീർപ്പുമുട്ടുകയാണുണ്ടായത്.

രണ്ടാം ലോകയുദ്ധകാലത്ത് അച്ചുതണ്ടു ശക്തികൾക്കെതി രായി യുദ്ധം പ്രഖ്യാപിച്ച ആദ്യത്തെ കരീബിയൻ രാജ്യമാ യിരുന്നു ഡൊമിനിക്കൻ റിപ്പബ്ളിക്ക്. യു.എസ്സിനുവേണ്ടുന്ന എല്ലാ വിധ യുദ്ധസഹായ സഹകരണങ്ങളും നല്കുവാൻ ട്രൂജില്ലോ സന്നദ്ധനായി.

1946-54 കാലയളവിൽ റിപ്പബ്ളിക്കും മറ്റു കരീബിയൻ രാജ്യങ്ങ ളുമായുള്ള ബന്ധം ശിഥിലമായി. 1946-ൽ ഹെയ് തിയിലെ ഭരണ കൂടം തന്റെ ഗവൺമെന്റിനെ മറിച്ചിടാൻ കരുനീക്കുന്നു എന്ന് ട്രൂജില്ലോ ആരോപിച്ചപ്പോൾ ഡൊമിനിക്കൻ റിപ്പബ്ളിക്ക് ഹെയ് തി വിരുദ്ധ കലാപകാരികൾക്ക് ഒത്താശകൾ പലതും ചെയ്തു കൊടുക്കുന്നു എന്ന പരാതിയുമായി ഹെയ് തി 'ഓർഗനൈസേഷൻ ഒഫ് അമേരിക്കൻ സ്റ്റേറ്റ്സി'നെ സമീപിച്ചു. 1960-ൽ വെനിസ്വേലൻ പ്രസിഡന്റിനെതിരെ നടന്ന വധശ്രമത്തിൽ ട്രൂജില്ലോയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടതോടെ ഒ.എ.എസ്. റിപ്പബ്ളിക്കിനു മേൽ ശക്തമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.

1961-ൽ ട്രൂജില്ലോ വധിക്കപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തിന്റെ സഹോദരന്മാർ 1961 ന.-ൽ അധികാരം പിടിച്ചെടുക്കുവാൻ തീവ്ര ശ്രമം നടത്തിയെങ്കിലും പ്രസിഡന്റ് ബലേഗർ (1960-ൽ ട്രൂജില്ലോ ഇദ്ദേഹത്തെ പ്രസിഡന്റായി നിയമിച്ചിരുന്നു) ഈ നീക്കത്തെ ശക്തമായി എതിർത്തു. എന്നാൽ ബലേഗർ പ്രസിഡന്റായി തുടരുന്നതിനോടു പ്രതിപക്ഷ പാർട്ടികൾ യോജിച്ചില്ല. ബലേഗർ പ്രതിപക്ഷകക്ഷികളുമായി അനുരഞ്ജനാത്മകമായ ധാരണ ഉണ്ടാക്കിയതനുസരിച്ച് റിപ്പബ്ളിക്കിനു മേൽ ഒ.എ.എസ്. ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ തീരുന്നതുവരെ ഇദ്ദേഹം തന്നെ പ്രസിഡന്റായി തുടരാൻ തീരുമാനമുണ്ടായി.

1962-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുവാൻ ബോഷ് വിജയം വരിച്ചു. അല്പകാലത്തിനുള്ളിൽത്തന്നെ ഇദ്ദേഹത്തിന്റെ നയങ്ങളോട് ജനങ്ങൾക്ക് എതിർപ്പും അതൃപ്തിയുമുണ്ടായി. ഇത് താമസിയാതെ ഒരു സൈനിക അട്ടിമറിയായി കലാശിക്കുകയും തത്ഫലമായി യുവാൻ ബോഷ് 1963 സെപ്.-ൽ പുറത്താക്കപ്പെടുകയും ചെയ്തു. കമ്യൂണിസ്റ്റുകാരോടുള്ള മൃദുവായ സമീപനവും തെറ്റായ സാമ്പത്തിക നയവുമാണ് ഇദ്ദേഹത്തിന്റെ പതനത്തിന് കാരണമായിത്തീർന്നത്. യുവാൻബോഷിന്റെ ജനാധിപത്യഗവൺമെന്റിനെ പുറത്താക്കിക്കൊണ്ട് അധികാരം പിടിച്ചെടുത്ത സൈനികത്തലവന്മാർ മൂന്ന് പേരടങ്ങിയ ഒരു സിവിലിയൻ ഭരണസഭയ്ക്ക് അധികാരം കൈമാറി. ഇവർക്കും സുഗമമായി ഭരിക്കാൻ കഴിഞ്ഞില്ല. ഒരു വിഭാഗം പട്ടാളക്കാർ 1965 ഏപ്രിലിൽ ഇവർക്ക് എതിരേ തിരിയുകയും ബോഷിനെ പ്രസിഡന്റായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കലാപത്തിനു മുതിരുകയും ചെയ്തു. ഈ സംഭവം രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. കോൺസ്റ്റിറ്റ്യൂഷണലിസ്റ്റുകൾ എന്ന പേരിൽ അറിയപ്പെട്ട ഈ വിപ്ളവകാരികൾ ഭൂരിപക്ഷവും കമ്യൂണിസ്റ്റുകാരാണെന്ന അഭ്യൂഹം പരന്ന സാഹചര്യത്തിൽ ക്യൂബയെപ്പോലെ റിപ്പബ്ളിക്കും കമ്യൂണിസ്റ്റ് പാത പിന്തുടരുമോ എന്ന് സംശയിച്ച യു.എസ്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും കമ്യൂണിസ്റ്റുകാർ ഭരണം പിടിച്ചെടുക്കുന്നത് തടയുന്നതിനുമായി സൈന്യത്തെ അയച്ചു. 1965 മേയിൽ ഒ.എ.എസ്സിന്റെ സമാധാന സേനാംഗങ്ങൾ ഇടപെട്ട് രണ്ട് വിഭാഗങ്ങളേയുംകൊണ്ട് യുദ്ധവിരാമത്തിന് സമ്മതിച്ചതോടെ യു.എസ്. മറീനുകളെ റിപ്പബ്ളിക്കിൽനിന്നും പിൻവലിച്ചു. ഒ.എ.എസ്സിന്റെ മധ്യസ്ഥതയിൽ ഇരു വിഭാഗങ്ങളും തിരഞ്ഞെടുപ്പ് നടത്താനുള്ള ധാരണയിൽ എത്തിച്ചേർന്നു.

1966 ജൂണിലെ തെരഞ്ഞെടുപ്പിൽ സോഷ്യൽ ക്രിസ്ത്യൻ റിഫോർമിസ്റ്റ് പാർട്ടിയിലെ ബലേഗർ പ്രസിഡന്റായി തെരഞ്ഞെടു ക്കപ്പെട്ടു. പ്രസിഡന്റായി ദീർഘകാലം ഭരിച്ച ഇദ്ദേഹം സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതിലും ഭരണപരമായ സുസ്ഥിരത യുണ്ടാക്കുന്നതിലും വിജയിച്ചു. 1970-കളിൽ ലോകവിപണിയിലു ണ്ടായ പഞ്ചസാരയുടെ വിലയിടിവ് റിപ്പബ്ളിക്കിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. റിപ്പബ്ളിക്കിന്റെ വികസനം ഇതു മൂലം മുരടിക്കുവാനിടയായി; ജനജീവിതം ദുസ്സഹമായിത്തീർന്നു. 1978-ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വികാരം ബലേഗറിനെതിരേയുള്ള പ്രതിഷേധ വോട്ടായി രൂപപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഡൊമിനിക്കൻ റവല്യൂഷനറി പാർട്ടി(പി.ആർ.ഡി.)യുടെ ഗുസ്മാൻ വിജയിച്ചു.

1982-ൽ പി.ആർ.ഡി.യിലെ ബ്ളാൻകോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബലേഗർ 1986-ലും 90-ലും 94-ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ ഇക്കാലം മുതലുള്ള ഗവൺമെന്റുകൾ ശ്രദ്ധവച്ചു. സാമൂഹിക-സാംസ്കാരികരംഗത്തും രാജ്യം ചില നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി.[2]

പ്രവിശ്യകൾ

[തിരുത്തുക]


  1. Azua
  2. Bahoruco
  3. Barahona
  4. Dajabón
  5. Distrito Nacional
  6. Duarte
  7. Elías Piña
  8. El Seibo
  9. Espaillat
  10. Hato Mayor
  11. Hermanas Mirabal
  1. Independencia
  2. La Altagracia
  3. La Romana
  4. La Vega
  5. María Trinidad Sánchez
  6. Monseñor Nouel
  7. Monte Cristi
  8. Monte Plata
  9. Pedernales
  10. Peravia
  11. Puerto Plata
  1. Samaná
  2. Sánchez Ramírez
  3. San Cristóbal
  4. San José de Ocoa
  5. San Juan
  6. San Pedro de Macorís
  7. Santiago
  8. Santiago Rodríguez
  9. Santo Domingo
  10. Valverde

* The national capital is the city of Santo Domingo, in the Distrito Nacional (D.N.).


ഭൂമിശാസ്ത്രം

[തിരുത്തുക]
Map of the Dominican Republic


Cayo Levantado in Samana Bay is one of the many cays in the D.R.
South shore of Lake Enriquillo, looking northward to the Sierra de Neiba

ഫലഭൂയിഷ്ഠങ്ങളായ താഴ് വരകളും, നിബിഡവനങ്ങൾ നിറഞ്ഞ പർവതപംക്തികളും ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ ഭൂപ്രകൃതിക്കു വൈവിധ്യം നല്കുന്നു. വർഷത്തിലുടനീളം അനുഭവപ്പെടുന്ന ഊഷ്മളമായ കാലാവസ്ഥ ഈ ദ്വീപ രാഷ്ട്രത്തെ കരീബിയൻ മേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു. ഭൂപ്രകൃതിയെ നിത്യഹരിതാഭമാക്കുന്ന മധ്യപർവതശ്യംഖലയും അനുബന്ധ മലനിരകളുമാണ് മറ്റൊരു പ്രത്യേകത. അക്ഷാംശീയമായ മിതോഷ്ണ മേഖലാസ്ഥാനത്തിന് വിപരീതമായി ഇവിടെ അനുഭവപ്പെടുന്ന പ്രസന്നമായ കാലാവസ്ഥ ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ കാർഷിക സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.

പർവതനിരകളുടേയും മലനിരകളുടേയും നാടാണ് ഡൊമിനിക്കൻ റിപ്പബ്ളിക്ക്. റിപ്പബ്ളിക്കിന്റെ വ.പടിഞ്ഞാറുനിന്നാരംഭിച്ച് രാജ്യത്തിന്റെ മധ്യഭാഗത്തു കൂടി കടന്ന് തെ.കിഴക്കൻ മേഖലയി ലേക്കു വ്യാപിക്കുന്ന മധ്യപർവത പംക്തിയാണ് ഡൊമിനിക്കൻ റിപ്പബ്ളിക്കിലെ ഏറ്റവും വലിയ പർവത ശൃംഖല. ഈ പർവതനിരയിലെ 3197 കി.മീ. ഉയരമുള്ള പികോഡുറേറ്റ് (Pico Durate) വെസ്റ്റിൻഡീസിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായാണ്. ലപെലോന (3176 മീ.), യാക്യു (2995 മീ.), ലൊമഡെൽ മകോ (2286 മീ.) എന്നിവയാണ് ഈ പർവതനിരയിലെ ശ്രദ്ധേയമായ മറ്റു കൊടുമുടികൾ. മധ്യപർവതനിരയുടെ തെ.കിഴക്കൻ മേഖലയിൽ താരതമ്യേന ഉയരം കുറഞ്ഞ നിരവധി മലനിരകൾ കാണാം. സീയെറാ ദെ നീബാ (Sierra de Neiba), സീയെറാ ദെ ബാരൂകോ (Siera de Baoruco) എന്നിവയാണ് ഇവയിൽ പ്രധാനം. കൾ ദെ ബാക് (Cal de Bac) എന്ന സമതലം ഇവയെ തമ്മിൽ വേർതിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉപ്പുതടാകമായ എന്റിക്വില്ലൊ (Enriquillo) സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. സമുദ്രനിരപ്പിൽ നിന്ന് 44 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന് 520 ച.കി.മീ. വിസ്തൃതിയുണ്ട്.

ഡൊമിനിക്കൻ റിപ്പബ്ളിക്കിലെ ഒരു പ്രധാന ഭൂപ്രദേശമാണ് രാജ്യത്തിന്റെ വ.പടിഞ്ഞാറൻ മേഖലയിലെ സിബാഒ. പൈൻ മരങ്ങൾ സമൃദ്ധമായി വളരുന്ന മധ്യപർവതനിരയുടെ വടക്കൻ ചരിവുകളും ചുണ്ണാമ്പുകല്ല്, ഷേയിൽ എന്നിവയുടെ നിക്ഷേപങ്ങളാൽ സമ്പന്നമായ തെക്കൻ മേഖലയും ഈ മേഖലയെ തമ്മിൽ വേർതിരിക്കുന്ന വിസ്തൃതമായ താഴ് വരകളും ഉൾപ്പെടുന്നതാണ് സിബാഒ. രാജ്യത്തെ പ്രധാന കാർഷികോത്പാദന മേഖലകളിൽ ഒന്നു കൂടിയാണിത്. സിബാഒയുടെ പൂർവമധ്യമേഖല വീഗാ റിയൽ (Vega real) എന്ന പേരിൽ അറിയപ്പെടുന്നു. കൃഷിക്ക് തികച്ചും അനുയോജ്യമായ പശിമരാശി മണ്ണിനാൽ സമ്പുഷ്ടമായ വീഗാ റിയൽ പ്രദേശം കരീബിയൻ മേഖലയിലെ ഒരു മുഖ്യ കാർഷികോത്പാദന-വിപണന കേന്ദ്രം കൂടിയാണ്. താരതമ്യേന മലനിരകൾ കുറഞ്ഞ സമതല പ്രദേശമാണ് രാജ്യത്തിന്റെ കിഴക്കൻ മേഖല. കരിമ്പാണ് ഇവിടത്തെ പ്രധാന കൃഷി.

ഉഷ്ണമേഖലാ തീരദേശ കാലാവസ്ഥ അനുഭവപ്പെടുന്ന രാജ്യ മാണ് ഡൊമിനിക്കൻ റിപ്പബ്ളിക്ക്. ഗ്രീഷ്മത്തിലാണ് ഏറ്റവും കൂടു തൽ മഴ ലഭിക്കുന്നത്. മേയിൽ ആരംഭിക്കുന്ന കാലവർഷം ന. വരെ നീണ്ടുനില്ക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലയെ അപേക്ഷിച്ച് വടക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. വാർഷിക വർഷപാതത്തിന്റെ ശ.ശ. 14 മി.മീ. ജൂൺ-ന. കാലയളവിൽ ഇവിടെ ചുഴലിക്കൊടുങ്കാറ്റുണ്ടാകാറുണ്ട്. ശ.ശ. താപനില: ജനു. 23.9 °C; ജൂല.27.2 °C.

ജൈവ വൈവിധ്യത്തിന്റെ സമന്വയ മാതൃകയ്ക്ക് ഉത്തമോ ദാഹരണമാണ് ഡൊമിനിക്കൻ റിപ്പബ്ളിക്. ഭാഗികമായി വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ദെ സംക് മേഖലയിൽ സമൃദ്ധമായി കുറ്റിച്ചെടികളും മുൾച്ചെടികളും വളരുമ്പോൾ മറ്റു ഭൂപ്രദേശങ്ങളിൽ സാവന്ന മാതൃകയിലുള്ള സസ്യപ്രകൃതിയും ഇടതൂർന്ന മഴക്കാടുകളുമാണുള്ളത്. പർവതങ്ങളുടേയും മലനിരകളുടേയും ചരിവുകളിൽ മഹാഗണി, ലോഗ് വുഡ്, പൈൻ തുടങ്ങിയ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു. സമീപകാലത്തുണ്ടായ വന നശീകരണം സസ്യസമ്പത്തിന്റെ ശോഷണത്തിനു കാരണമായിട്ടുണ്ട്. മൊത്തം ഭൂഭാഗത്തിന്റെ 32.7 ശ.മാ. വനഭൂമിയാണ്.

പർവത പ്രദേശങ്ങളിൽ വിവിധയിനം ഉരഗങ്ങൾ, മുയൽ, അണ്ണാൻ, എലി എന്നിവയ്ക്കു പുറമേ അപൂർവയിനം പക്ഷിവർഗങ്ങളേയും കാണാം. ഫ്ളമിംഗോ (Flamingo) എന്ന പക്ഷിവർഗം ഡൊമിനിക്കൻ ജന്തുലോകത്തിന്റെ പ്രത്യേകതയാകുന്നു.

സംസ്കാരം

[തിരുത്തുക]
Dominican native and Major League Baseball player David Ortiz (facing front)
Dominican girls at carnival, in Taíno garments and makeup (2005)

അതിസങ്കീർണമാണ് ഡൊമിനിക്കൻ ജനസമൂഹം. യൂറോപ്യൻ കുടിയേറ്റക്കാരിൽ പ്രമുഖ വിഭാഗമായ സ് പാനിഷ് വംശജരും ആഫ്രിക്കൻ കറുത്ത വർഗക്കാരും അവരുടെ പിൻഗാമികളുമായി ഇടകലർന്ന ഒരു സങ്കരവർഗമാണ് ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ ജനസമൂഹം. ജനസംഖ്യയിൽ 73 ശ.മാ. സങ്കരവംശജരും, 11 ശ.മാ. ആഫ്രിക്കൻ വംശജരും, 16 ശ.മാ. യുറോപ്യൻ വംശജരുമാണ്. ഹെയ്തിയൻ കുടിയേറ്റക്കാരാണ് ഡൊമിനിക്കൻ റിപ്പബ്ളിക്കിലെ ഏറ്റവും ചെറിയ ന്യൂനപക്ഷം.

സ്പാനിഷ് സാംസ്കാരിക പൈതൃകത്തിൽ അധിഷ്ഠിതമാണ് റിപ്പബ്ളിക്കിന്റെ ജനജീവിതം. ഗ്രാമീണരിൽ ഭൂരിഭാഗവും കാർഷിക സമൂഹങ്ങളായി ജീവിക്കുന്നു. പരമ്പരാഗത ജീവിതശൈലി ഇവ രുടെ പ്രത്യേകതയാണ്. ഗ്രാമീണരിൽ ഭൂരിഭാഗത്തിനും സ്വന്തമായി കൃഷിഭൂമിയുണ്ട്. ഇടുങ്ങിയ കൃഷിഭൂമിയിൽ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ ഗാർഹികോപയോഗത്തിനു ശേഷമുള്ളത് വിപണനം ചെയ്യുന്നു. കുടിയായ്മ സമ്പ്രദായവും നിലവിലുണ്ട്. വൻകിട മുതലാളിമാരുടെ കരിമ്പ്, കാപ്പി, കൊക്കോ തോട്ടങ്ങളിൽ പണിയെടുക്കുന്ന കർഷകത്തൊഴിലാളികളേയും ഇവിടെ കാണാം. ഓലമേഞ്ഞ ചെറു കുടിലുകളിലാണ് ചെറുകിട കർഷകത്തൊഴിലാളികൾ താമസിക്കുന്നത്. ഗവൺമെന്റ് പദ്ധതിപ്രകാരം ഇവർക്ക് ആധുനിക രീതിയിലുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിച്ചു നല്കുന്നുണ്ട്.

നഗരവാസികളിൽ 30 ശ.മാ.വും തലസ്ഥാനനഗരമായ സാന്റോ ഡൊമിൻഗോയിൽ വസിക്കുന്നു. ഇവരിൽ ഭൂരിഭാഗവും ഫാക്ടറികളിലും ഗവ. സ്ഥാപനങ്ങളിലുമാണ് ജോലിചെയ്യുന്നത്. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരും കുറവല്ല. സ്പാനിഷ് മാതൃകയിൽ നിർമിച്ച പഴക്കംചെന്ന കെട്ടിടങ്ങളാണ് ഡൊമിനിക്കൻ നഗരത്തിന്റെ മറ്റൊരു പ്രത്യേകത. നഗരവാസി കളിൽ ഭൂരിഭാഗവും പാശ്ചാത്യരീതിയിലുള്ള വസ്ത്രങ്ങളും ആഭര ണങ്ങളും ധരിക്കുക പതിവാണ്. ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ വ്യവസായിക മേഖല 'ഫ്രീ സോൺ' അഥവാ 'ഫ്രീ ട്രേഡ് സോൺ' എന്നറിയപ്പെടുന്നു. ജനസംഖ്യയിൽ നല്ലൊരു ശ.മാ. ഖനന-വ്യവസായ മേഖലകളിൽ തൊഴിൽ ചെയ്യുന്നു.

സമ്പന്നമായൊരു സാംസ്കാരിക പൈതൃകത്തിനുടമകളാണ് ഡൊമിനിക്കൻ ജനത. രാജ്യത്തിന്റെ ചരിത്രം, ദേശീയത, സാംസ് കാരിക പൈതൃകം തുടങ്ങിയവയെ സംബന്ധിച്ച് തീവ്രമായ അവബോധമുള്ളവരാണ് ഡൊമിനിക്കൻ ജനത. രാജ്യത്തിന്റെ യശസ് ഉയർത്തിപ്പിടിക്കുന്ന നിരവധി ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും ഡൊമിനിക്കൻ റിപ്പബ്ളിക്കിൽ കാണാം. കൊളംബസിന്റെ ആഗമനത്തിന്റെ 500-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 1992-ൽ സ്ഥാപിച്ച കൊളംബസ് ലൈറ്റ് ഹൗസ് പ്രസിദ്ധമാണ്. 'മ്യൂസിയം ഒഫ് ദ് ഡൊമിനിക്കൻ മെൻ', 'മ്യൂസിയം ഒഫ് ദ ഹോം', 'കാമ്പസ് റിയൽസ്'എന്നിവ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തു ശേഖരത്താൽ സമ്പന്നമാണ്. സാന്റോ ഡൊമിൻഗോയിലെ റോമൻ കാത്തലിക് കതീഡ്രൽ, കതീഡ്രൽ ബാസിലിക്ക മെനൊൻ ഡിസാന്റോമറിയ, പ്രിമാ ഡാഡീ അമേരിക്ക എന്നിവയാണ് പ്രമുഖ ചരിത്രമന്ദിരങ്ങൾ.

1954-ൽ റോമൻ കത്തോലിക്കാമതത്തെ ഡൊമി നിക്കൻ റിപ്പബ്ളിക്കിന്റെ ദേശീയ മതമായി പ്രഖ്യാപിച്ചു. ജനസംഖ്യ യിൽ 95 ശ.മാ.വും റോമൻ കത്തോലിക്കാ വിഭാഗക്കാരായ ക്രൈസ്തവരാണ്. ശേഷിക്കുന്നവരിൽ ബാപ്റ്റിസ്റ്റ്, ഇവാഞ്ചലിക്കൻ, സെവൻത് ഡേ അഡ്വന്റിസ്റ്റ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. രാജ്യത്തിന്റെ ഉൾനാടുകളിൽ ആഫ്രിക്കൻ ഗോത്രപാരമ്പര്യത്തിൽ അധിഷ്ഠിതമായ പ്രാകൃത മതങ്ങളിൽ വിശ്വസിക്കുന്നവരും അവശേഷിക്കുന്നുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ നയരൂപവത്കരണത്തിലും നിയമ നിർമ്മാണത്തിലും മതസ്ഥാപനങ്ങൾക്ക് നിർണായക സ്വാധീനമാണുള്ളത്

വിദ്യാഭ്യാസം

[തിരുത്തുക]

പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമായ ഡൊമിനിക്കൻ റിപ്പബ്ളിക്കിൽ ജനസംഖ്യയുടെ 80 ശ.മാ.വും സാക്ഷരരാണ്. ഗവൺമെന്റുടമസ്ഥതയിലും ഗവൺ മെന്റിന്റെ ധനസഹായത്താൽ സ്വകാര്യമേഖലയിൽ പ്രവൃത്തി ക്കുന്നതുമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ റിപ്പബ്ളിക്കിലുണ്ട്. 1995-96-ലെ കണക്കനുസരിച്ച് 1.4 ദശലക്ഷം വിദ്യാർത്ഥികൾ പ്രാഥമികതലത്തിലും 2,63,236 വിദ്യാർത്ഥികൾ സെക്കൻഡറിതലത്തിലും പഠിക്കുന്നു. നാലു പൊതു സർവകലാശാലകളെ കൂടാതെ മൂന്ന് റോമൻ കാത്തലിക് സർവകലാശാലകൾ, മൂന്ന് സാങ്കേതിക സർവകലാശാലകൾ എന്നിവയും മറ്റ് ആറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് സേവനം അനുഷ്ഠിക്കുന്നുണ്ട്.

സാമ്പത്തികം

[തിരുത്തുക]
പ്രമാണം:Santodomingosd.jpg
Sector of NACO, in Santo Domingo, with a view of Tiradentes Avenue
La Trinitaria in Santiago de Los Caballeros is an area of increasing development.

ഒരു കാർഷിക രാജ്യമാണ് ഡൊമിനിക്കൻ റിപ്പബ്ളിക്. ജനസംഖ്യയുടെ 40 ശ.മാ.വും കാർഷികമേഖലയിൽ ജോലി ചെയ്യുന്നു. 1997-ൽ മൊത്തം ഉത്പാദനത്തിന്റെ 12 ശ.മാ. കാർഷികമേഖലയിൽ നിന്നു ലഭിച്ചു. ഗവൺമെന്റു നിയന്ത്രണത്തിലും സ്വകാര്യമേഖലയിലുമായി നിരവധി കൃഷിയിടങ്ങളും തോട്ടങ്ങളും ഡൊമിനിക്കൻ റിപ്പബ്ളിക്കിലുണ്ട്. വളക്കൂറുള്ള വിസ്തൃത താഴ് വരകളും സമതലപ്രദേശങ്ങളുമാണ് രാജ്യത്തെ പ്രധാന കൃഷിയിടങ്ങളായി വികസിച്ചിട്ടുള്ളത്. കരിമ്പാണ് മുഖ്യ കൃഷി. ഇതിനു പുറമേ കൊക്കോ, ബീൻസ്, കാപ്പി, വാഴപ്പഴം, നെല്ല്, പുകയില, ചോളം, തക്കാളി എന്നിവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നു. പഞ്ചസാരയാണ് മുഖ്യ കയറ്റുമതി ഉത്പന്നം.

കന്നുകാലി വളർത്തലിൽ മുന്നിട്ടുനില്ക്കുന്ന കരീബിയൻ രാജ്യങ്ങളിൽ ഒന്ന് കൂടിയാണ് ഡൊമിനിക്കൻ റിപ്പബ്ളിക്. കന്നു കാലി സമ്പത്ത്: കന്നുകാലി 2.43 ദശലക്ഷം; പന്നി 9,50,000; ആട് 5,70,000; കോഴി 43 ദശലക്ഷം.

ഭൂവിസ്തൃതിയുടെ 32.7 ശ.മാ. വനമാണ്. 1960 മുതൽ വന സംരക്ഷണത്തിനുവേണ്ടി ഗവൺമെന്റ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. മഹാഗണി, ചന്ദനം, പൈൻ, സിഡാർ എന്നിവയാണ് മുഖ്യ വനവൃക്ഷങ്ങൾ.

ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ മത്സ്യബന്ധന വ്യവസായം പ്രായേണ അവികസിതമാണ്. ആഴക്കടൽ മത്സ്യബന്ധന സാമഗ്രികളുടെ അപര്യാപ് തത, വൻതോതിൽ മത്സ്യം ശീതീകരിച്ചു സൂക്ഷിക്കുവാനുള്ള സാങ്കേതിക വിദ്യയുടേയും മറ്റും അഭാവം എന്നിവ രാജ്യത്തിന്റെ മത്സ്യ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു. മത്തി, ചൂര, ബോണിറ്റോ, സ്റ്റാപ്പർ എന്നിവയാണ് ഇവിടെ നിന്നു ലഭിക്കുന്ന പ്രധാന മത്സ്യങ്ങൾ.

ബോക് സൈറ്റാണ് ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ പ്രധാന ഖനിജം. ബോക്സൈറ്റിനു പുറമേ ഇരുമ്പ്, സ്വർണം, വെള്ളി എന്നീ ലോഹങ്ങളുടെ അയിരുകളും ഇവിടെ നിന്ന് വ്യാവസായി കാടിസ്ഥാനത്തിൽ ഖനനം ചെയ്യുന്നുണ്ട്. ഉത്പാദനം: ബോക് സൈറ്റ് 1,67,800 ടൺ (1988), ഫെറോനിക്കൽ 58,313 ടൺ (1992).

പഞ്ചസാര ശുദ്ധീകരണമാണ് ഡൊമിനിക്കൻ റിപ്പബ്ളിക്കിലെ മുഖ്യ വ്യവസായം. 1990-കളിൽ പ്രതിവർഷം 93,500 മെട്രിക് ടൺ പഞ്ചസാര ഉത്പാദിപ്പിക്കപ്പെട്ടിരുന്നതായി കണക്കുകൾ സൂചി പ്പിക്കുന്നു. മദ്യം, മൊളാസസ്, സിമന്റ്, പുകയില ഉത്പന്നങ്ങൾ, സംസ്കരിക്കപ്പെട്ട ഗോതമ്പ്, അരി എന്നിവയാണ് മറ്റ് ഉത്പന്ന ങ്ങൾ.

1994-ൽ അസംസ്കൃത വസ്തുക്കൾ സ്വന്തമായി ഇറക്കുമതി ചെയ്യാൻ അനുവദിക്കപ്പെട്ടിരുന്ന 38 സ്വതന്ത്ര വ്യാവസായിക മേഖലകൾ ഡൊമിനിക്കൻ റിപ്പബ്ളിക്കിൽ ഉണ്ടായിരുന്നു. ഈ മേഘ ലയ്ക്ക് സർക്കാർ നിരവധി നികുതി ഇളവുകൾ അനുവദിച്ചിരുന്നു. 1995-ൽ പരിസരമലിനീകരണം ഉണ്ടാക്കുന്നതും ആയുധ നിർമാ ണവും ഒഴികെയുള്ള മേഖലകളിൽ 100 ശ.മാ. വിദേശ നിക്ഷേപം അനുവദിക്കപ്പെട്ടു. 1997-ലെ കണക്കനുസരിച്ച് റിപ്പബ്ളിക്കിന് 4,239 ദശലക്ഷം യു.എസ്. ഡോളർ കടബാദ്ധ്യതയുണ്ട്.

അസംസ്കൃത പഞ്ചസാര, മൊളാസസ്, കാപ്പി, കൊക്കോ, പുകയില, ഫെറോനിക്കൽ, സ്വർണം, വെള്ളി എന്നിവ മുഖ്യ കയറ്റുമതി ഉത്പന്നങ്ങളിൽപ്പെടുന്നു. പ്രകൃതി എണ്ണയ്ക്കും, അനുബന്ധ ഉത്പന്നങ്ങൾക്കും പുറമേ കൽക്കരി, ആഹാരപദാർഥങ്ങൾ, ഗോതമ്പ് എന്നിവയാണ് പ്രധാന ഇറക്കുമതി വിഭവങ്ങൾ. അമേരിക്ക, ജർമനി, കാനഡ, ബെൽജിയം, മെക് സിക്കോ, വെനിസ്വേല, ജപ്പാൻ എന്നിവയാണ് റിപ്പബ്ളിക്കുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾ. യു.എൻ., ഒ.എ.എസ്.; ഇന്റർ അമേരിക്കൻ ഡെവലപ്മെന്റ് ബാങ്ക്, എ.സി.എസ്.; ഐ.ഒ.എം., ഇ.യു. എന്നിവയിലെ അംഗരാഷ്ട്രം കൂടിയാണ് ഡൊമിനിക്കൻ റിപ്പബ്ളിക്.

ഗതാഗതം

[തിരുത്തുക]

1996-ലെ കണക്കനുസരിച്ച് ഡൊമിനിക്കൻ റിപ്പബ്ളിക്കിൽ 12,600 കി.മീ. റോഡുകളുണ്ടായിരുന്നു. 757 കി.മീ. മാത്രം ദൈർഘ്യമുള്ള ഒരു റെയിൽവേ ശൃംഖലയും റിപ്പബ്ളിക്കിലുണ്ട്. സാന്റോ ഡൊമിൻഗോ, പോർട്ടോ പ്ളാറ്റ (Puerto plata), ലറൊമാന എന്നിവിടങ്ങളിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നു. 1995-ൽ വ്യോമഗതാഗത മേഖല പൂർണമായും സ്വകാര്യവത്കരിച്ചു. സാന്റോ ഡൊമിൻഗോ, പോർട്ടോ പ്ളാറ്റോ, ലാറൊമാന, ഹയ്ന എന്നിവ രാജ്യത്തെ ഒന്നാംകിട തുറമുഖങ്ങളാണ്.

വാർത്താവിനിമയം

[തിരുത്തുക]

997-ലെ റിപ്പോർട്ടനുസരിച്ച് 7,09,200 ടെലിഫോൺ കണക്ഷനുകൾ അനുവദിച്ചിരുന്നു. മൊത്തം മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ എണ്ണം ഈ കാലയളവിൽ 1,30,000 ആയി വർദ്ധിച്ചു. 1999-ൽ 25,000-ൽ അധികം ഇന്റർനെറ്റ് ഉപഭോക്താക്കൾ ഡൊമിനിക്കൻ റിപ്പബ്ളിക്കിലുണ്ടായിരുന്നു. 215-ൽ അധികം പോസ്റ്റ് ഓഫീസുകളും (1995) റിപ്പബ്ളിക്കിലുണ്ട്.

രണ്ട് ഗവൺമെന്റ് നിയന്ത്രിത സ്റ്റേഷനുകൾ ഉൾപ്പെടെ 170 പ്രക്ഷേപണ നിലയങ്ങൾ ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ വാർത്താ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നു. 1996-ലെ കണക്കനുസരിച്ച് 75,000 ടെലിവിഷൻ ഉപഭോക്താക്കൾ ഡൊമിനിക്കൻ റിപ്പബ്ളിക്കി ലുണ്ടായിരുന്നു. മൊത്തം 2,64,000-ൽ അധികം കോപ്പികൾ സർക്കുലേഷനുള്ള പതിനൊന്ന് ദിനപത്രങ്ങളും ഇവിടെനിന്ന് പ്രസി ദ്ധീകരിക്കുന്നുണ്ട്.

രാഷ്ട്രീയം

[തിരുത്തുക]

ഒരു ഭരണഘടനാധിഷ്ഠിത പരമാധികാര രാഷ്ട്രമാണ് ഡൊമിനിക്കൻ റിപ്പബ്ളിക്. 1966-ൽ നിലവിൽ വന്ന ഭരണഘടന പ്രകാരം പ്രസിഡന്റാണ് രാഷ്ട്രത്തലവൻ. എക്സിക്യൂട്ടീവിന്റെ അധിപനും പ്രസിഡന്റ് തന്നെ. 1994-ലെ ഭരണഘടനാ ഭേദഗതി അനുസരിച്ച് ഒരാൾക്ക് ഒരിക്കൽ മാത്രമേ പ്രസിഡന്റാകാൻ കഴിയൂ. 30 അംഗ സെനറ്റും 149 അംഗ ചേംബർ ഒഫ് ഡെപ്യൂട്ടികളും ഉൾപ്പെടുന്നതാണ് നിയമനിർമ്മാണസഭ. പ്രസിഡന്റിന്റേയും നിയമ നിർമ്മാണസഭയുടേയും കാലാവധി നാലു വർഷമാണ്. 18 വയസ്സ് പൂർത്തിയായവർക്കും 18-നു താഴെ പ്രായമുള്ള വിവാഹിതർക്കും വോട്ടവകാശമുണ്ട്.

ഭരണസൗകര്യാർഥം രാജ്യത്തെ 29 പ്രവിശ്യകളായും ഒരു ദേശീയ ജില്ലയായും വിഭജിച്ചിരിക്കുന്നു. പ്രസിഡന്റ് നിയമിക്കുന്ന ഗവർണർമാരാണ് പ്രവിശ്യകളുടെ ഭരണാധികാരികൾ. പ്രവിശ്യകളേയും ദേശീയ ജില്ലയേയും യഥാക്രമം 18 മുനിസിപ്പൽ ജില്ലകളും 72 മുനിസിപ്പാലിറ്റികളുമായി വിഭജിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കൗൺസിലുകളാണ് ഇവയുടെ ഭരണനിർവഹണസമിതികൾ.

സുപ്രീംകോടതിയാണ് രാജ്യത്തെ പരമോന്നത നീതിന്യായപീഠം. സുപ്രീംകോടതിക്കു കീഴിൽ അപ്പീൽ, ജില്ലാ, പ്രവിശ്യാ കോടതികൾ പ്രവർത്തിക്കുന്നു. സെനറ്റാണ് സുപ്രീംകോടതി പ്രസിഡന്റിനേയും 8 ജഡ്ജിമാരേയും തെരഞ്ഞെടുക്കുന്നത്. 1924-ൽ ഇവിടെ വധശിക്ഷ നിറുത്തലാക്കി.

പൂറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Government
General information
Travel
Social Development

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Dominican Republic". International Monetary Fund. Retrieved 2008-10-09.
  2. http://ml.web4all.in/index.php/%E0%B4%A1%E0%B5%8A%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D Archived 2011-07-21 at the Wayback Machine."


  翻译: